7 ജില്ലകള്‍, 142 മണ്ഡലങ്ങള്‍; പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

 

file image

Election

7 ജില്ലകള്‍, 142 മണ്ഡലങ്ങള്‍; പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്

Namitha Mohanan

ന്യൂഡൽഹി: പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്.

മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിൽ വിധിയെഴുതുന്നത്.

അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി. എൻഐഎയും വ്യാപക പരിശോധനകൾ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റി; പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്