ബിവറേജസിൽ ക‍്യൂ നിൽക്കുന്നതിനിടെ തർക്കം; കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

 

file

Crime

ബിവറേജസിൽ ക‍്യൂ നിൽക്കുന്നതിനിടെ തർക്കം; ഒരാൾ കുത്തേറ്റു മരിച്ചു

കുന്തിപുഴ സ്വദേശി ഇർഷാദാണ് മരിച്ചത്

Aswin AM

പാലക്കാട്: ബിവറേജസ് ഔട്ട്‌ലെറ്റിൽ ക‍്യൂ നിൽക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കുന്തിപുഴ സ്വദേശി ഇർഷാദാണ് മരിച്ചത്.

കുത്തിയ ശേഷം ആക്രമിച്ചയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തർക്കത്തിനിടെ പുറത്തു നിന്നു വന്നവർ ഇർഷാദിനെ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ‍്യക്തമാക്കുന്നത്. ക‍്യൂ നിൽക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് നാട്ടുകാരും ആരോപിക്കുന്നു.

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും