Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച യുവാവിന് 100 വർഷം തടവ്

പ്രതി പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

നീതു ചന്ദ്രൻ

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 100 വർഷം തടവും പിഴയും വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ). കോട്ടയം കടനാട്, നൂറുമല ഭാഗത്ത് മാക്കൽ വീട്ടിൽ ജിനു എം.ജോയ് (36) എന്നയാളെയാണ് ശിക്ഷിച്ചിരിക്കുന്നത്. ജഡ്ജി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2018 മാർച്ച് മുതൽ 2021 ജനുവരി മാസം വരെ പ്രതി നിരവധി തവണ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ ഡിവൈ.എസ്.പി ആയിരുന്ന ഷാജു ജോസാണ് പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.

സര്‍ക്കാരിന്‍റെ വിവാദ തീരുമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാൻ കോൺഗ്രസ്; സതീശനിത് അഗ്നിപരീക്ഷ!

ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ എടുക്കാം, അനുമതി നീട്ടി നൽകി സർക്കാർ

ഇന്ത്യയിലേക്ക് വന്നാൽ ഒന്നിച്ചുജീവിക്കാമെന്ന് കാമുകി; അതിർത്തി കടന്നെത്തി പാക് യുവാവ്, തിരിച്ചയച്ച് സൈന്യം

കശ്മീരിൽ ലഷ്കർ ഭീകരരുടെ സാന്നിധ്യം; ദൃശ്യം പതിഞ്ഞത് തോട്ടത്തിലെ ക്യാമറയിൽ

"ആശയക്കുഴപ്പത്തിൽ സംഭവിച്ചത്"; അക്ഷരത്തെറ്റിനെതിരായ ട്രോളുകളിൽ പ്രതികരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടി