Crime

പനമരത്തു നിന്നു തട്ടിക്കൊണ്ടുപോയ 14 കാരി പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്

വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം

പനമരം: വയനാട് പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ കുട്ടുകാരിയുടെ അമ്മ തങ്കമ്മയെ (28) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണു പെൺകുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തിങ്കളാഴ്ച പെൺകുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവിൽനിന്നു കണ്ടെത്തി.

തങ്കമ്മയും രണ്ടാംഭർത്താവ് വിനോദും ചേർന്നാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു.

കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നു കണ്ടെത്തിയത്. പിന്നാലെ തങ്കമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ