ചിത്തൂർ: ആന്ധ്രപ്രദേശിലെ ചിത്തൂർ ജില്ലയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ പതിനാറുകാരി മരിച്ചതായി റിപ്പോർട്ട്. ചിത്തൂർ സർക്കാർ ആശുപത്രിയിലാണ് പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. കുട്ടിയെ പുറത്തെടുത്തതിനു പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യം മോശമായി. തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂളിലെ അധ്യാപകരാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി മാതാപിതാക്കളെ അറിയിച്ചത്.
പെൺകുട്ടി സ്വതവേ തടിച്ച പ്രകൃതമായതിനാൽ ഗർഭിണിയാണെന്ന് മനസിലായില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.