മലപ്പുറത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ

 

file image

Crime

മലപ്പുറത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ

വ്യാഴാഴ്ച രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല

Namitha Mohanan

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് റെയിൽവേ ട്രാക്കിനരികിൽ‌ നിന്ന് സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ പതിനഞ്ചുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരുവാരക്കുണ്ട് ഗവൺമെന്‍റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച പെൺകുട്ടി.

വ്യാഴാഴ്ച രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം.

സംഭവത്തിൽ‌ സംശ‍യം തോന്നിയ 16 വയസുകാരനായ ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ‌ തന്നെയാണ് മൃതദേഹം കാണിച്ചുകൊടുത്തത്. കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

‌‌

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

കാറിന്‍റെ സൈലൻസർ തീ തുപ്പും; മോഡിഫിക്കേഷൻ പണിയായി, മലയാളിക്ക് ഒരു ലക്ഷം രൂപ പിഴ|Video

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ മിന്നും ജയം

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ആൽത്തറ വിനീഷ് കൊലക്കേസ്; ശോഭ ജോൺ ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു