വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്
file image
കാസർഗോഡ്: വയറു വേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി. സീനിയർ വിദ്യാർഥിയായ 19 കാരനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
ഹോസ്റ്റലിൽ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് കടുത്ത വയറുവേദന ഉണ്ടായത്. തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്.
തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പത്തൊൻപതുകാരനെതിരേയാണ് കേസെടുത്തത്.