Crime

പാലിയേക്കരയിൽ ലോറിയിൽ നാളികേരത്തിനൊപ്പം ഒളിപ്പിച്ച 1750 ലിറ്റർ സ്പിരിറ്റ് പിടികൂടി

തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് നാളികേരവുമായി വന്ന ലോറിയാണ് സ്പിരിറ്റ് നിറച്ച കന്നാസുകളും ഒളിപ്പിച്ചിരുന്നത്

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം വൻ സ്പിരിറ്റ് വേട്ട. മിനിലോറിയിൽ കന്നാസുകളിലായി കൊണ്ടുന്ന 1750 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവത്തിൽ പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, തമിഴ്നാട് സ്വദേശി കുറുപ്പുസ്വാമി എന്നിവരാണ് പിടിയിലാത്.

തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് നാളികേരവുമായി വന്ന ലോറിയാണ് സ്പിരിറ്റ് നിറച്ച കന്നാസുകളും ഒളിപ്പിച്ചിരുന്നത്. 35 ലിറ്ററിന്‍റെ 50 കന്നാസുകളാണ് ലോറിയിലുണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും മേൽനടപടികൾക്കായി ഇരിങ്ങാലക്കുട എക്സൈസിന് കൈമാറി.

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുക്യ്ക്ക് കൊച്ചി ടീമിൽ

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന