symbolic image 
Crime

അശ്ലീല വിഡിയോ കോൾ വിളിച്ച് കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തി; 2 പേർ അറസ്റ്റിൽ

സൈബർ സെല്ല് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവരെ രാജസ്ഥാനിൽ നിന്നും പിടികൂടുകയായിരുന്നു

MV Desk

ന്യൂഡൽഹി: കേന്ദ്രമന്ത്രിയെ അശ്ലീല വീഡിയോ കോൾ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിനെ വിഡിയോ കോൾ വിളിച്ച രാജസ്ഥാൻ സ്വദേശികളാണ് ഡൽഹി പോലീസിന്‍റെ പിടിയിലായത്.

വാട്ട്സാപ്പിൽ വീഡിയോ കോൾ വന്നപ്പോൾ പഹ്ളാദ് ഫോൺ എടുത്തതിനു പിന്നാലെ അശ്ലീല വീഡിയോകൾ പ്ലേ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മന്ത്രി ഉടൻ തന്നെ കോൾ കട്ട് ചെയ്തു. ഉടനെ മറ്റൊരു നമ്പറിൽനിന്ന് കോൾ വരികയും മന്ത്രി നേരത്തേ അശ്ലീല വിഡിയോ കോളിൽ ഉൾപ്പെട്ടതിന്‍റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് കേന്ദ്രമന്ത്രി പൊലീസിൽ പരാതി നൽ‌കി. സൈബർ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ രാജസ്ഥാനിൽ നിന്നു പിടികൂടിയത്. മുഹമ്മദ് വക്കീൽ, മുഹമ്മദ് സാഹിബ് എന്നിവരാണ് പിടിയിലായത്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ