Crime

നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണം; സിപിഎം ഏരിയാ സെക്രട്ടറിയടക്കം 7 പേർക്ക് തടവ്

ആരിക്കാടി ബന്നംകുളം സ്വദേശി ഹസൈനാറിന്‍റെ പരാതിയിലാണ് കേസെടുത്തത്

MV Desk

കാസർകോട്: 2016 കാസർകോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണങ്ങളിൽ സിപിഎം ഏരിയാ സെക്രട്ടറിയടക്കം 7 പേർക്ക് തടവ് ശിക്ഷ. സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈറിനെ 4 വർഷത്തേക്കും, സിപിഎം പ്രവർത്തകരായ സിദ്ധിഖ് കാർള, കബീർ, അബ്ബാസ് ജാഫർ, സിജു, നിസാമുദ്ദീൻ,ഫർഹാൻ എന്നിവരെ 2 വർഷത്തേക്കുമാണ് ശിക്ഷിച്ചത്. കാസർകോട് സബ്കോടതിയുടേതാണ് വിധി.

2016ൽ നടന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്ന് പിബി അബ്ദുൽ റസാക്കാണ് വിജയിച്ചത്. തുടർന്നുണ്ടായ ആഹ്ളാദ പ്രകടനത്തിനിടയ്ക്ക് പ്രതികൾ ആക്രമിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈർ. ആരിക്കാടി ബന്നംകുളം സ്വദേശി ഹസൈനാറിന്‍റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം വിധിക്കെതിരെ അപ്പീൽ പോകാനാണ് പ്രതികളുടെ തീരുമാനം.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ