പൊന്‍കുന്നത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ പ്രതികള്‍

 
Crime

കോട്ടയത്ത് വന്‍ ലഹരിവേട്ട: പൊന്‍കുന്നത്ത് നിന്ന് 250 ഗ്രാം എംഡിഎംഎ പിടികൂടി; 2 പേര്‍ അറസ്റ്റില്‍

ചങ്ങനാശേരി തൃക്കൊടിത്താനം ഹാഷിം മന്‍സിലില്‍ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തില്‍ എന്‍.ബി. നിബിന്‍ (38) എന്നിവരെയാണ് പിടികൂടിയത്

Sarath Nath MS

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട പൊന്‍കുന്നത്ത് നടന്നു. ചങ്ങനാശേരി സ്വദേശികളായ രണ്ടു പേരെയാണ് 250 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി തൃക്കൊടിത്താനം ഹാഷിം മന്‍സിലില്‍ ഹാഷിം ലബ്ബ (29), പെരുന്ന ഒളച്ചുക്കുഴിയിടത്തില്‍ എന്‍.ബി. നിബിന്‍ (38) എന്നിവരെയാണ് പിടികൂടിയത്.

ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് എംഡിഎംഎ ചില്ലറ വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം ഗവണ്‍മെന്റ് സ്‌കൂളിന് സമീപത്ത് വച്ച് പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച പ്രതികളെ മറ്റൊരു വാഹനമിട്ട് വഴിയില്‍ തടഞ്ഞാണ് പിടികൂടിയത്. സമീപത്തെ വര്‍ക്ക് ഷോപ്പില്‍ വാഹനം എത്തിച്ചാണ് വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തത്. ഇതിന് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുന്നതാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളില്‍ നിബിന്‍ കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ്. കോട്ടയം ഡാന്‍സാഫ് ടീം, പൊന്‍കുന്നം പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം

ഡിവൈഎഫ്ഐയെ നയിക്കാൻ ചിന്ത ജെറോം?

നാലു ദിവസം മുൻപേ, ചതുർദശിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മധ്യപ്രദേശിലെ ക്ഷേത്രങ്ങൾ

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; കേസ് സിബിഐയ്ക്ക് കൈമാറണം, മുഖ‍്യമന്ത്രിയോട് ആവശ‍്യപ്പെട്ട് ബിജെപി

മദ്യവിൽപ്പനയെ എതിർത്ത യുവാവിനെ തല്ലിക്കൊന്നു; ഗ്രാമമുഖ്യൻ ഉൾപ്പെടെ പ്രതികൾ