പ്രതികൾ

 
Crime

വർക്കലയിൽ മൂന്നു പേർ എംഡിഎംഎയുമായി പിടിയിൽ

വെള്ളറട സ്വദേശി പ്രവീൺ, വിഷ്ണു, ഷാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്

Aswin AM

തിരുവനന്തപുരം: വർക്കലയിൽ എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ. വെള്ളറട സ്വദേശി പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചയോടെ ഡാൻസാഫ് ടീമും അയിരൂർ പൊലീസും ചേർന്ന് വർക്കല ജനതാമുക്ക് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് മൂവരെയും പിടികൂടിയത്.

കാപ്പിൽ ബീച്ച് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ഇവർ എംഡിഎംഎ ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. വൈദ‍്യ പരിശോധന അടക്കമുള്ള തുടർനടപടികൾ സ്വീകരിച്ചു വരുകയാണെന്നാണ് വിവരം.

എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല; നീക്കം എപ്സ്റ്റീൻ വിവാദത്തെ തുടർന്ന്

കർണാടകയിൽ ബസ് സമരം; സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരേ അച്ചടക്ക നടപടി

നിർമാതാവ് എൻ. എം. ബാദുഷ ബിജെപിയിൽ ചേരുമോ?

ഇനി വ്രത ശുദ്ധിയുടെ നാളുകൾ; പള്ളികൾ പ്രാർഥന നിർഭരം

കെടെറ്റ്, ഭിന്നശേഷി നിയമനം: ഇളവ്, സമാശ്വാസം, മാനെജ്മെന്‍റുകൾക്ക് വഴങ്ങി സർക്കാർ