Crime

15 കാരന്‍റെ ക്വട്ടേഷന്‍; തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ ആക്രമണത്തിൽ 3 പേർക്ക് കുത്തേറ്റു

വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറ കഴിഞ്ഞ മടങ്ങുന്നവർക്ക് നേരെയായിരുന്നു ആക്രമണം.

MV Desk

തിരുവനന്തപുരം: 15 കാരൻ ലഹരിമാഫിയയ്ക്ക് നൽകിയ ക്വട്ടേഷനിൽ 3 പേർക്ക് കുത്തേറ്റു. തിരുവനന്തപുരം മംഗലപുരം വെള്ളൂരിൽ ഇന്നലെ രാത്രി 7 മണിക്കായിരുന്നു സംഭവം. കളിക്കിടെയുണ്ടായ വാക്കുതർക്കവും കൈയ്യാങ്കളിയുടേയും വൈരാഗ്യത്തിലാണ് കുട്ടി ക്വട്ടേഷന്‍ നൽകിയത്.

ഗുണ്ടാ നിയമപ്രകാരം ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നംഗ ഗുണ്ടാസംഘം ഒരു ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു. പിന്നീട് ഇന്നലെ വൈകീട്ട് വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറ കഴിഞ്ഞ മടങ്ങിയവരേയും ആക്രമിച്ചു. നിസാമുദ്ദീന്‍, സജിന്‍, സനീഷ്, നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ 15 കാരനെയും ഒളിവിലായിരുന്ന 3 പ്രതികളെയുമുൾപ്പടെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കളിസ്ഥലത്തുണ്ടായ തർക്കമാണ് 15 കാരന്‍ ലഹരി മാഫിയയ്ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണമായത്. ഈ വൈരാഗ്യത്തിലാണ് ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ഗുണ്ടകൾക്ക് ക്വട്ടേഷന്‍ നൽകിയത്. കുത്തേറ്റ് പരിക്കേറ്റ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം