ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിങ്ങവനം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയ പ്രതികൾ 
Crime

ചിങ്ങവനത്ത് എംഡിഎംഎയുമായി 4 യുവാക്കൾ പിടിയില്‍

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിങ്ങവനം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്

Renjith Krishna

കോട്ടയം: വില്‍പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെയും, ഇത് വാങ്ങുവാനെത്തിയ 3 യുവാക്കളും ഉൾപ്പെടെ 4 പേരെ പൊലീസ് ചിങ്ങവനത്ത് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാമ്മൂട് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (26), പുന്നമൂട്ടിൽ വീട്ടിൽ ബിപിൻ (23), അമ്പലപ്പുഴ പുറക്കാട് ഒറ്റതെങ്ങിൽ വീട്ടിൽ പവിരാജ് (29), ശാന്തിപുരം മാടപ്പള്ളി കാലായിൽ വീട്ടിൽ അജില്‍ കുമാർ (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടിയത്.

വിൽപ്പനയ്ക്കായി ലിജോ സേവിയർ എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും ബസില്‍ കൊണ്ടുവരുന്നതായി രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഇന്ന് രാവിലെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിങ്ങവനം പൊലീസും നടത്തിയ ചേർന്ന് നടത്തിയ പരിശോധനയിലാണ് ചിങ്ങവനത്ത് വെച്ച് ഇയാളെയും, ഇയാളിൽ നിന്നും ഇത് വാങ്ങുന്നതിനായി സ്ഥലത്തെത്തിയ മറ്റു 3 പേരെയും സംഘം പിടികൂടുന്നത്. ഇവരിൽ നിന്നും 21 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ചിങ്ങവനം സ്റ്റേഷൻ എസ്.ഐ സജീർ, എസ്.ഐ താജുദ്ദീൻ, സീനിയര്‍ സി.പി.ഓ രാജേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രയാസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ