Crime

ഉത്സവത്തിൽ പങ്കെടുക്കാന്‍ എത്തി; ക്ഷേത്രകുളത്തിൽ മുങ്ങി 5 യുവാക്കൾ മരിച്ചു

ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രകുളത്തിൽ 5 യുവാക്കൾ മുങ്ങി മരിച്ചു. ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തിൽപെട്ടത്.

ഇന്ന് രാവിലെ ധർമ്മലിംഗേശ്വരർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. 18 നും 23 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചയുവാക്കൾ. ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവം നടന്നതറിഞ്ഞ ഉടനെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 5 പേരുടേയും മൃതദേഹം പോസ്റ്റു മാർട്ടത്തിന് അയച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ