5 yr old girl was allegedly kidnapped and killed after her family failed to pay ransom 
Crime

മോചനദ്രവ്യം നൽകിയില്ല; തട്ടിക്കൊണ്ടുപോയ 5 വയസുകാരിയെ അക്രമിസംഘം കൊലപ്പെടുത്തി

കടം തിരിച്ചടക്കാൻ കഴിയാതെ വന്ന ഇതേ ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു പല്ലവിയെ തട്ടിക്കൊണ്ടുപോയത്.

Ardra Gopakumar

ആഗ്ര: മോചനദ്രവ്യം നൽകാത്തതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ അക്രമിസംഘം കൊലപ്പെടുത്തി. ആറ് ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തോട് സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് പല്ലവി എന്ന പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകുന്നത്.

കടം തിരിച്ചടക്കാൻ കഴിയാതെ വന്ന ഇതേ ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു പല്ലവിയെ തട്ടിക്കൊണ്ടുപോയത്. മകളെ കാണാതായതോടെ വീട്ടുകാർ സംഭവം പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെന്ന് സംശയിക്കുന്ന 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിലും തുടർന്നുള്ള കൊലപാതകത്തിലും പങ്കുണ്ടെന്ന് ഇവർ സമ്മതിച്ചു.

സഞ്ജുവിന്‍റെ കട്ട ഹീറോയിസം; സെമി ടിക്കറ്റെടുത്ത് ഇന്ത‍്യ

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ