ട്രക്ക് ഇടിച്ച് 8 സന്ന്യാസിമാര്‍ മരിച്ചു

 
Crime

തായ്‌ലാന്‍ഡില്‍ 11കാരന്‍ ഓടിച്ച ട്രക്ക് ഇടിച്ച് 8 സന്ന്യാസിമാര്‍ മരിച്ചു

തീര്‍ഥാടനത്തിനായി പോവുകയായിരുന്ന 35 അംഗ സന്ന്യാസിമാര്‍ക്ക് ഇടയിലേക്കാണ് ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്

Sarath Nath MS

ബാങ്കോക്ക്: വടക്കുകിഴക്കന്‍ തായ്‌ലാന്‍ഡില്‍ 11 വയസുകാരന്‍ ഓടിച്ച പിക്ക്അപ്പ് ട്രക്ക് ഇടിച്ച് എട്ടു സന്ന്യാസിമാര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 600 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള മുക്ദഹാന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം.

തീര്‍ഥാടനത്തിനായി പോവുകയായിരുന്ന 35 അംഗ സന്ന്യാസിമാര്‍ക്ക് ഇടയിലേക്കാണ് ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. അഞ്ചു പേര്‍ സംഭവസ്ഥലത്തും മറ്റു മൂന്നു പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. 260 കിലോമീറ്റര്‍ കാല്‍നടയായി തീര്‍ഥയാത്ര പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട സംഘം.

റോഡിലൂടെ ഒറ്റവരിയായി പോവുകയായിരുന്ന സന്നാ്യസിമാര്‍ക്കിടയിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അപകടമുണ്ടാക്കിയ ട്രക്ക് ഓടിച്ചിരുന്ന കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ തായ്‌ലാന്‍ഡ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്