അറസ്റ്റിലായ പ്രതി ശരത്ത്‌ 
Crime

കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി

വ്യഴാഴ്ച പുലര്‍ച്ചെയോടെ ശശി മരിച്ചു

കൊല്ലം: കിടപ്പുരോഗിയായ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പരവൂർ പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് കിടപ്പുരോഗിയായ അച്ഛന്‍ ശശിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ബന്ധുക്കൾ ചേർന്ന് ശശിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്‌തിരുന്നു. എന്നാൽ ശശിയെ വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോവുകയായിരുന്നു. വ്യഴാഴ്ച പുലര്‍ച്ചെയോടെ ശശി മരിച്ചു.

പരവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി