തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ Representative image
Crime

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

പാറശ്ശാല സ്വദേശി സുധീഷ് (25) നെയാണ് പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: പാറശ്ശാലയിൽ ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി സുധീഷിനെയാണ് (25) പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ക്ലാസ് വിട്ട് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു കുട്ടി. ഇതിനിടെയാണ് ബൈക്കിൽ എത്തിയ സുധീഷ് കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. വിദ‍്യാർഥിനിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ യുവാവ് ബൈക്കിൽ രക്ഷപെട്ടു.

തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പാറശ്ശാല പൊലീസിൽ പരാതി നൽകുകയും പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം