സന്തോഷ്
തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് ഭർതൃമതിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ തൃത്തല്ലൂർ സ്വദേശി സന്തോഷ് (59) ആണ് അറസ്റ്റിലായത്. 2021 ഏപ്രിൽ 8ന് ജോലി വാഗ്ദാനം ചെയ്ത ശേഷം യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി പിസി ബിജുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കുണ്ടുകാടുള്ള ബന്ധു വീട്ടിൽ കഴിയുകയായിരുന്നു പ്രതി. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പൊതുമുതൽ നശിപ്പിച്ച കേസ് ഉൾപ്പടെ മൂന്ന് ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.