വാഡ്ഡെ കറ്റമയ്യ

 
Crime

സൈബർ കുറ്റകൃത‍്യങ്ങളെ പറ്റിയുള്ള കോഴ്സ് പഠിക്കാനെത്തിയയാൾ എടിഎമ്മിൽ നിന്ന് പണം കവർന്നു; പ്രതി അറസ്റ്റിൽ

ആന്ധ്രാപ്രദേശ് സ്വദേശിയായ വാഡ്ഡെ കറ്റമയ്യയാണ് അറസ്റ്റിലായത്

Aswin AM

ഹൈദരാബാദ്: സൈബർ കുറ്റകൃത‍്യവുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കാൻ ഹൈദരാബാദിലെത്തിയയാൾ എടിഎമ്മിൽ നിന്നും പണം കവർന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ വാഡ്ഡെ കറ്റമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചില കമ്പനികളുടെ ഉടമസ്ഥതയിലുള്ള എടിഎമ്മുകളുടെ സാങ്കേതിക വശങ്ങൾ ഇയാൾ പഠിച്ചതായും ഈ അറിവ് ഉപയോഗിച്ചാണ് പ്രതി മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇയാളെ കൂടാതെ മറ്റൊരു പ്രതിയുണ്ടെന്നും അയാൾ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. സമാനമായ മറ്റു കേസുകളിലും ഇവർക്ക് പങ്കുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും. പ്രതി എടിഎമ്മിനുള്ളിൽ ഒരു സാങ്കേതിക ഉപകരണം സ്ഥാപിച്ചതായും ഇത് ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നുമാണ് എസിപി പറയുന്നത്.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം