കൊല്ലപ്പെട്ട ശ്രീകാന്ത് 
Crime

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

ഞായറാഴ്ച പുലർച്ചെയാണ് പണിക്കർറോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ ശ്രീകാന്ത് കൊല്ലപ്പെട്ടത്

കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പൊലീസിന്‍റെ പിടിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ധനീഷിന്‍റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കൊലപാതകസമയത്ത് സംഭവസ്ഥലത്തുകൂടി സ്കൂട്ടറിൽ പോകുന്നതായി ദൃശങ്ങളിൽ കണ്ട ആളെ പൊലീസ് ചേദ്യം ചെയ്തിരുന്നു. ദീർഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഞായറാഴ്ച പുലർച്ചെയാണ് പണിക്കർറോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടിൽ ശ്രീകാന്ത് കൊല്ലപ്പെട്ടത്. ശ്രീകാന്തിന്‍റെ ദേഹത്ത് ചെറുതും വലുതുമായ 15 വെട്ടുകളുണ്ടായിരുന്നു. സ്കൂട്ടറിന്‍റെ മുൻഭാഗത്ത് ബൂട്ട് സ്പെയ്സിൽ രക്തംപുരണ്ട കൊടുവാൾവെച്ച് ഒരാൾ അതിവേഗത്തിൽ പോകുന്നതായി കണ്ടെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകിയിരുന്നു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം