തൃക്കാക്കരയിൽ പൊലീസിന് നേര്‍ക്ക് പ്രതിയുടെ ആക്രമണം; എഎസ്‌ഐയുടെ തലയില്‍ 7 സ്റ്റിച്ച് file image
Crime

തൃക്കാക്കരയിൽ പൊലീസിന് നേര്‍ക്ക് പ്രതിയുടെ ആക്രമണം; എഎസ്‌ഐയുടെ തലയില്‍ 7 സ്റ്റിച്ച്

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം

Namitha Mohanan

കൊച്ചി: തൃക്കാക്കരയിൽ എഎസ്‌ഐയ്ക്ക് നേരേ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം. പ്രതിയായ ഹിമാചൽ പ്രദേശ് സ്വദേശി ധനഞ്ജയിവെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എഎസ്ഐക്ക് നേരെ കല്ലെറിയുകയായിരുന്നു. ഏറ് കൊണ്ട എഎസ്ഐയുടെ തല പൊട്ടി ഏഴ് സ്റ്റിച്ചിട്ടു.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൃക്കാക്കര ഡിഎല്‍എഫ് ഫ്‌ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ വാഹനങ്ങള്‍ തടയുകയും, റോഡില്‍ പരാക്രമം കാട്ടുകയും ചെയ്തത് അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

ഇ‍യാളെ പിടികൂടാനായി പൊലീസ് ശ്രമിക്കവെ അക്രമാസക്തനായ പ്രതി പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി. പൊലീസുകാരുടെ വിസില്‍ ഉപയോഗിച്ച് മര്‍ദിച്ചു. തുടര്‍ന്ന് റോഡില്‍ കിടന്ന കല്ലെടുത്ത് എഎസ്‌ഐയുടെ നേര്‍ക്ക് എറിയുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എഎസ്‌ഐയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി

വിവാഹം കഴിക്കാൻ 21 വയസ് തികയണമെന്ന് വീട്ടുകാർ; 19 കാരൻ ജീവനൊടുക്കി

പൃഥ്വി ഷായ്ക്ക് അർധസെഞ്ചുറി; സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിനെതിരേ മഹാരാഷ്ട്രയ്ക്ക് ജയം

കനത്ത മഴ; ചെന്നൈയിൽ നിന്നുള്ള 12 വിമാന സർവീസുകൾ റദ്ദാക്കി

'സഞ്ചാർ സാഥി ആപ്പ് വേണ്ടെങ്കിൽ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാം': വിശദീകരണവുമായി കേന്ദ്രമന്ത്രി