ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐയെ വെട്ടിച്ച് നടന്നത് 15 വർഷം; കൊല്ലം സ്വദേശി പിടിയിൽ
file
കൊല്ലം: ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് ഹാജരാക്കാതെ മുങ്ങി നടന്ന പ്രതി പിടിയിൽ. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് 15 വർഷങ്ങൾക്കു ശേഷം പിടിയിലായിരിക്കുന്നത്.
ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത‍്യയുടെ ശാഖയിൽ 1.50 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം സിബിഐയെ വെട്ടിച്ച് നടക്കുകയായിരുന്നു.
രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിബിഐ പ്രത‍്യേക സംഘം കൊല്ലത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൊഹാലിയിലെ സിബിഐ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു.