യുവതിയെ നടുറോഡിൽ കടന്നുപിടിച്ചെന്ന കേസ്; അഭിഭാഷകന് തടവും പിഴയും
file image
കൊച്ചി: നടുറോഡിൽ യുവതിയെ കടന്നുപിടിച്ചെന്ന കേസിൽ പ്രതിക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ. അഭിഭാഷകനായ ധനേഷ് മാത‍്യു മാഞ്ഞൂരാനെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
പിഴയായി 10,000 രൂപ അടയ്ക്കാൻ കോടതി വിധിച്ചു. 2016 ജൂലൈ 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി കോൺവെന്‍റ് റോഡിൽ വച്ച് പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നാട്ടുക്കാരാണ് അഭിഭാഷകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.