Crime

കള്ളനോട്ടു കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർക്ക് സസ്പെൻഷൻ

വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻപ് ജോലിചെയ്ത സ്ഥലത്തും ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർക്ക് സസ്പെൻഷൻ. എടത്വ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സസ്പെന്‍റുചെയ്തത്. ഇവർ നൽകിയ നോട്ടുകൾ മത്സ്യബന്ധന സാമഗ്രഹികൾ വിൽക്കുന്ന ആൾ ബാങ്കിൽ നൽകിയപ്പോഴാണ് ഇത് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. തുടർന്ന് കൃഷി ഓഫീസറെ അറസ്റ്റു ചെയ്യുകയായിരുന്നു.

കള്ളനോട്ടുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല, ചോദ്യം ചെയ്യൽ തുടരുകയാണ്. ഇത് കള്ളനോട്ടുകളാണെന്ന് ബാങ്കിൽ നൽകിയ വ്യക്തിക്ക് അറിയില്ലായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

നേരത്തെ , വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻപ് ജോലിചെയ്ത സ്ഥലത്തും ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു. മാത്രമല്ല ഇവർ നിരവധി ഫാഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ