ദിൽദാർ ഹുസൈൻ, മുഷ്തക്കിൻ ആലം, കൈറുൽ ഇസ്ലാം.

 
Crime

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളികൾ

അസമിൽ നിന്ന് കാറിൽ കടത്തിയ 600 ഗ്രാം ഹെറോയിൻ പിടികൂടി; അങ്കമാലിയിൽ വൻ ലഹരി വേട്ട

Local Desk

അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിന്‍റെ പിടിയിലായി. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ഇവരിൽനിന്ന് 600 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. അസമിൽ നിന്ന് കാർ മാർഗം ലഹരി മരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

ഊടുവഴികളിലൂടെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കാറിന്‍റെ രഹസ്യ അറകളിലെ ബാഗുകളിലായി 47 സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അസം രജിസ്ട്രേഷനിൽ ഉള്ള കാറിലായിരുന്നു മയക്കുമരുന്ന് കടത്ത്.

അസമിൽ നിന്ന് ഒരു ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തുന്നത് ആദ്യമായാണ്.

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

നീറ്റ്: രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

സ്ത്രീധനമായി പോത്തിനെ കൊടുത്തില്ല; ഭാര്യയെ കൊന്നയാൾക്ക് ജീവപര്യന്തം, കുട്ടികളെ കോടതി സംരക്ഷിക്കും

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി