Crime

തിയെറ്ററിൽ അക്രമം നടത്തിയ പ്രതി റിമാൻഡിൽ

കത്തിക്കുത്ത് നടത്തിയത് സ്വന്തം സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടതിന്. നാലു പേർക്ക് പരുക്ക്, വധശ്രമത്തിനു കേസ്.

MV Desk

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലുള്ള കാർണിവൽ സിനിമാസ് മൾട്ടിപ്ലക്സിൽ കത്തിക്കുത്തും അക്രമവും നടത്തിയ പ്രതി മുഹമ്മദ് ആഷിഖിനെ (26) കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു.

മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ ശ്രമിച്ച ഇയാളോട് സ്വന്തം സീറ്റിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പ്രകോപിതനായത്. തുടർന്ന് കത്തിയെടുത്ത് തിയെറ്ററിലെ ഡ്യൂട്ടി ഓഫിസർ സജിത്തിനെ കുത്തി. തടയാൻ ശ്രമിച്ച തിയെറ്റർ ജീവനക്കാരായ അനീഷ്, അഭിജിത്, അഖിൽ എന്നിവർക്കും കുത്തേറ്റു.

ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആഷിഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമത്തിന് ഐപിസി 307 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിലും സ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോകളിലും ഫോട്ടോകളിലും ആഷിഖിന്‍റെ അക്രമവും വെല്ലുവിളിയും ആഘോഷ പ്രകടനങ്ങളും വ്യക്തമാണ്. ഇതു കൂടാതെ സാക്ഷിമൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം