Crime

ആദിവാസി യുവാവിനെതിരേ കള്ളക്കേസ്: ബീറ്റ് ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ

കേസിലെ ആദ്യ മൂന്നു പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു

MV Desk

ഇടുക്കി: ആദിവാസി യുവാവിനെതിരേ കള്ളക്കേസെടുത്ത സംഭവത്തിൽ ഫോറസ്റ്റ് ഓഫിസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി വി.സി. ലെനിൻ ആണ് അറസ്റ്റിലായത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരിലെ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി മർദിച്ച കേസിലാണ് നടപടി.

വകുപ്പു തലത്തിലുള്ള ഉയർച്ചയ്ക്കു വേണ്ടിയാണ് ഇയാൾ കള്ളക്കേസ് ചുമത്തിയെതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച തിരുവനന്തപുരത്തുവച്ച് പീരുമേട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ലെനിനെ അറസ്റ്റ് ചെയ്തു.

കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. കേസിലെ ആദ്യ മൂന്നു പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടന്നത്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി