സ്റ്റെഫാനി പൈപ്പർ
വിയന്ന: ബ്യൂട്ടി ഇൻഫ്ളുവൻസറായ 31 കാരി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി അയൽരാജ്യത്തെ വനത്തിൽ ഉപേക്ഷിച്ചു. ഓസ്ട്രയിലാണ് സംഭവം നടന്നത്. മേക്കപ്പ്-ഫാഷൻ കണ്ടന്‍റ് ക്രിയേറ്ററായ സ്റ്റെഫാനി പൈപ്പറാണ് കൊല്ലപ്പെട്ടത്. ഓസ്ട്രിയയുടെ സമീപരാജ്യമായ സ്ലൊവാനിയയിലെ വനത്തിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
നവംബർ 23 ന് ഒരു പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ സ്റ്റെഫാനിയെ കാണാതാവുകയായിരുന്നു.
വീടെത്തിയെന്ന് കാട്ടി ഇവർ സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. എന്നാൽ ഉടൻ തന്നെ വീട്ടിൽ ആരോ ഉള്ളതായി തോന്നുന്നുവെന്ന് വീണ്ടും മെസേജ് അയച്ചു. സ്റ്റെഫാനിയെ കാണാതായതിനെ തുടർന്ന് സുഹൃത്തുകളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി.
സ്റ്റെഫാനിയുടെ വീട്ടിൽ നിന്നും വാക് തർക്കം കേട്ടതായും മുൻ കാമുകനെ കണ്ടതായും സമീപവാസികൾ പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓസ്ട്രിയ -സ്ലൊവാനിയ അതിർത്തിക്ക് അടുത്തുള്ള കാസിനോയ്ക്ക് അടുത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസിനോയുടെ പാർക്കിനടുത്ത് കാറിന് തീപിടിച്ചിരുന്നു. ഈ കാറിന്‍റെ ഉടമസ്ഥൻ ഇയാളായിരുന്നു. സ്റ്റെഫാനിയെ കൊലപ്പെടുത്തിയത് കാമുകൻ സമ്മതിക്കുകയും ഇയാളെയും, ഇയാളുടെ രണ്ടു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.