AI Representative image

 
Crime

വിവാഹിതരാകാൻ ഗോവയിലെത്തി, വഴക്കിനൊടുവിൽ കാമുകിയെ കൊന്ന് കാട്ടിൽ തള്ളി; യുവാവ് അറസ്റ്റിൽ

ഇരുവരും ആറു വർഷമായി പ്രണയത്തിലായിരുന്നു.

പനാജി: കാമുകിയെ കൊന്ന് കാട്ടിലൊളിപ്പിച്ച കേസിൽ 22 കാരനെ അറസ്റ്റ് ചെയ്ത് സൗത്ത് ഗോവ പൊലീസ്. 22 വയസ്സുള്ള റോഷ്ണി മോസസ് എം ആണ് കൊല്ലപ്പെട്ടത്. സഞ്ജയ് കെവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ആറു വർഷമായി പ്രണയത്തിലായിരുന്നു. കർണാടക സ്വദേശികളാണ് ഇരുവരും. വിവാഹം കഴിക്കുന്നതിനായാണ് രണ്ടു പേരും ഗോവയിൽ എത്തിയത്.

എന്നാൽ വിവാഹം പ്ലാൻ ചെയ്യുന്നതിനിടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ സഞ്ജയ് റോഷ്ണിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് പ്രതാപ് ന‌ഗറിനോട് ചേർന്ന വനപ്രദേശത്ത് മൃതദേഹം ഉപേക്ഷിച്ചു. തൊട്ടു പിന്നാലെ സഞ്ജയ് ബംഗളൂരുവിലേക്ക് പോയെങ്കിലും പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ