ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു; പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ച യുവാവ് അറസ്റ്റിൽ 
Crime

ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു; പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ച യുവാവ് അറസ്റ്റിൽ

കോളെജ് വിദ്യാർഥിനിയാണ് ഇയാൾക്കെതിരേ പരാതി നൽകിയത്.

കൊയിലാണ്ടി: ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതിന്‍റെ പേരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് അറസ്റ്റിലായത്. കോളെജ് വിദ്യാർഥിനിയാണ് ഇയാൾക്കെതിരേ പരാതി നൽകിയത്.

വിദേശത്തായിരുന്ന സജിൽ നിരന്തരമായി പെൺ‌കുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. ശല്യമായതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു.

രണ്ടു ദിവസം മുൻപ് നാട്ടിലെത്തിയ സജിൽ മദ്യലഹരിയിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. പെൺകുട്ടിയോട് ഇയാൾ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. മർദനമേറ്റ പെൺകുട്ടിക്ക് പരുക്കുണ്ട്.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം