സലിം ഭറാജി, ജഹീറുൾ ഷെയ്ക്ക്
കോതമംഗലം: ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിൽ കോതമംഗലം, ഇരമല്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച 1.05 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ ജഹീറുൾ ഷെയ്ക്ക്(34), സലിം ഭറാജി(36) എന്നിവരെ അറസ്റ്റ് ചെയ്തു.
അന്യ സംസ്ഥാനങ്ങളിൽ നിന്നും കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി വിൽപ്പന നടത്തിവന്നിരുന്ന സംഘം ആണ് എക്സൈസിന്‍റെ പിടിയിലായത്. വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവ തടയുന്നതിനായി എക്സൈസ് സംഘം നടത്തിവരുന്ന പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെ കൂടാതെ പാർട്ടിയിൽ പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് മാരായ പി.ബി. ലിബു, ബാബു എം. റ്റി., സിവിൽ എക്സൈസ് ഓഫീസറായ റസാക്ക് കെ. എ. എന്നിവർ ഉണ്ടായിരുന്നു.