കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞു നിർത്തി പുറകിലെ ചില്ല് കരിങ്കല്ലെറിഞ്ഞ് തകർക്കുന്നു 
Crime

കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞ് കല്ലെറിഞ്ഞു, യാത്രികരെ മർദിച്ചു; 8 പേർക്കെതിരെ കേസ്

MV Desk

തൃശൂർ: കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ കാർ തടഞ്ഞി നിർത്തി അക്രമിച്ച കേസിൽ ഏട്ടു പേർക്കെതിരെ പൊലീസ് കേസ്.കാറിലെത്തിയ അഞ്ചു അക്രമികൾക്കു പുറമേ സഹായത്തിനു വന്ന മൂന്നുപേർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

സെന്‍റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞ് കാറിന്‍റെ ചില്ല് പൂർണമായും തകർത്തു. കൂടാതെ കാർ യാത്രക്കാരനെ മർദിക്കുകയും ചെയ്തു. തൃപയാർ സ്വദേശികളാണ് അക്രമത്തിനിരയായത്. കാർ ഉരഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി അക്രമം നടന്നത്. തർക്കത്തിൽ പ്രകോപിതനായ അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നു.

ശ്രീലങ്കയെയും അടിച്ചു പറത്തി സിംബാബ്‌വേ

എപ്സ്റ്റീന് വിലപ്പെട്ട വിവരങ്ങൾ കൈമാറി; ബ്രിട്ടിഷ് രാജാവ് ചാൾസിന്‍റെ സഹോദരൻ അറസ്റ്റിൽ

അഖിൽ മാരാർ ട്വന്‍റി 20 യിൽ; കൊട്ടാരക്കരയിൽ സ്ഥാനാർഥിയായേക്കും

ജഡ്ജി ഹണി എം. വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം

"നമ്മുടെ മകൾ പ്രധാനമന്ത്രിയാകും"; പ്രിയങ്കയെ ആശീർവദിച്ച് സന്ന്യാസി