.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Crime

മതവിദ്വേഷം പ്രചരിപ്പിച്ചതിനു സിപിഎം വനിത പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

ശബരിമലയെക്കുറിച്ചും മാളികപ്പുറം സിനിമയെപ്പറ്റിയും ചില വീഡിയോകളും ഇവർ മുമ്പു പങ്കുവച്ചിരുന്നു.

MV Desk

പത്തനംതിട്ട: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവുമായ ആബിദ ബായിക്കെതിരേ മതവിദ്വേഷം പ്രചരിപ്പിച്ചതിനു കേസ്. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീരാമന്‍റെ വിവാദ വീഡിയോ പങ്കുവച്ചതിനാണ് ആറന്മുള പൊലീസ് കേസെടുത്തത്. നിരന്തരം മതവിദ്വേഷം പ്രചരിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി നാരങ്ങാനം സ്വദേശി രതീഷാണ് ഇവർക്കെതിരേ പൊലീസിൽ പരാതി നൽകിയത്.

"അയോധ്യാ പ്രയാണം, ഇന്ത്യ കുതിക്കുന്നു, ഡിജിറ്റൽ യുഗത്തിലേക്ക് ഉള്ള ഓട്ടം' എന്ന ടാഗ്‌ലൈനോടെയാണ് ആബിദ വിവാദ പോസ്റ്റ് ഇട്ടത്. ശ്രീരാമന്‍റെ ഭക്തിഗാനം ഉൾപ്പെടുത്തി അർധനനഗ്‌നനായ ഒരാൾ ഓടുന്ന വീഡിയോയായിരുന്നു ഇത്. ഈ പോസ്റ്റ് ഹിന്ദുമത വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

വിവാദമായതോടെ ആബിദ ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. മതവിദ്വേഷ പ്രചാരണം ഉദ്ദേശിച്ചല്ല ആ വീഡിയോ പോസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കി പുതിയൊരു കുറിപ്പും ആബിദ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ശബരിമലയെക്കുറിച്ചും മാളികപ്പുറം സിനിമയെപ്പറ്റിയും ചില വീഡിയോകളും ഇവർ മുമ്പു പങ്കുവച്ചിരുന്നു. തുടർച്ചയായി മതവിദ്വേഷ പ്രചാരണം നടത്തുന്നു എന്ന് അന്നും പരാതിയുയർന്നു. ആബിദാ ബായ് പിന്നീട് ആ വീഡിയോ നീക്കം ചെയ്തിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ