police
file image
കാസർഗോഡ്: കലാപമുണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തിയതിന് മുസ്‌ലിം ലീഗ് നേതാവിനെതിരേ പൊലീസ് കേസെടുത്തു. കാസർഗോഡ് ചെറുവത്തൂർ മടക്കരയിൽ മുസ്‌ലിം ലീഗ് നേതാവായ നഫീസത്തിനെതിരേയാണ് ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്.
വാട്സാപ്പിലൂടെയാണ് ഇവർ പ്രചാരണം നടത്തിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ശേഷം ചെറുവത്തൂർ മടക്കരയിൽ മുസ്‌ലിം ലീഗ്- സിപിഎം സംഘർഷമുണ്ടായിരുന്നു. ഇതിനിടെ തുരുത്തിയിലെ പള്ളി ആക്രമിച്ചെന്നായിരുന്നു ഇവരുടെ പ്രചാരണം. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു നഫീസത്ത്.