ഗോപു പരമശിവൻ

 
Crime

പങ്കാളിക്ക് ക്രൂരമർദനം; യുവമോർച്ച ജില്ലാജനറൽ സെക്രട്ടറി അറസ്റ്റിൽ

ഗോപുവിനെതിരേ വധശ്രമത്തിന് കേസ്

Jisha P.O.

കൊച്ചി: പങ്കാളിയെ മർദിച്ചതിന് യുവമോർച്ച ജില്ലാജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഗോപുവും പെൺകുട്ടിയും 5 വർഷമായി ഒരുമിച്ചാണ് താമസം.

പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു വ്യാഴാഴ്ച മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് വെളളിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി, ഗോപുവിന്‍റെ പീഡനവിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.

പുറത്തു പോകാൻ സമ്മതിക്കാതെ മുറിയിൽ പൂട്ടിയിടുകയും, ക്രൂരമായി മർദിക്കാറുണ്ടെന്നും പൊലീസിൽ മൊഴി നൽകി. പെൺകുട്ടി വിവാഹമോചിതയാണ്. പെൺകുട്ടിയുടെ ആദ്യ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയതായും ഇവർ പൊലീസിനെ അറയിച്ചു.

ദുബായിൽ എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റിന് വീരമൃത്യു

ടിവികെയ്ക്ക് ആശ്വാസം ; ജെൻസി വിപ്ലവത്തിന് ആഹ്വാനം ചെയ്ത ആധവ് അർജുനക്കെതിരായ എഫ്ഐആർ റദ്ദാക്കി

ചെങ്കോട്ട സ്ഫോടനം; പ്രതികൾ ബോംബ് നിർമിക്കാൻ ഉപയോഗിച്ച മെഷീനുകൾ അന്വേഷണ സംഘം കണ്ടെത്തി

കംഗാരുപ്പടയ്ക്ക് വെല്ലുവിളി ഉയർത്തി ബെൻ സ്റ്റോക്സും സംഘവും

എസ്ഐആറിന് സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി 26 ന് പരിഗണിക്കാൻ സുപ്രീം കോടതി