Crime

മദ്യപാനത്തിനിടെ യുവാവിനെ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

മാർച്ച് 18ന് രാത്രിയില്‍ ആലുവയിലെ ബാറിലാണ് സംഭവം

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് ചെമ്മാഞ്ചേരി മന്നാർകണ്ടി വീട്ടിൽ മുർഷിദ് (35)നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18ന് രാത്രിയില്‍ ആലുവയിലെ ബാറിലാണ് സംഭവം.

പരിക്കേൽപ്പിച്ച ശേഷം ബാറിൽ നിന്ന് ഓടി രക്ഷപ്പെട്ട മുർഷിദ് ഒളിവിൽ പോയി. പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വഷണത്തിൽ കോഴിക്കോടുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്.ഐ എസ്.എസ്.ശ്രീലാൽ സി.പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം.മനോജ്, എച്ച്.ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം യോഗ്യമാക്കുന്നത് വൈകും

'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പെന്ന് ചെന്നിത്തല

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജന. ആശുപത്രി വിവാദത്തിൽ

ജമ്മു പ്രളയം: മരണം 41 ആയി