ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്: അന്വേഷണം സിംഗപ്പുരിലേക്ക് 
Crime

ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ്: അന്വേഷണം സിംഗപ്പുരിലേക്ക്

തട്ടിപ്പിൽ ഉൾപ്പെട്ട മലയാളികളായ സയ്യിദ് മുഹമ്മദിനും ടി.ജി. വർഗീസിനും പ്രതിഫലമായി 2.7 കോടി രൂപ ലഭിച്ചു. 718 കോടിരൂപയാണ് ഇരുവരുടെയും അക്കൗണ്ടുകൾ വഴി ഒഴുകിയത്.

കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരനായ സിംഗപ്പുർ സ്വദേശി മുസ്തഫ കമാലിനെ പിടികൂടാൻ എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നീക്കം ആരംഭിച്ചു. ലോൺ ആപ്പിലൂടെ 1600 കോടിരൂപ തട്ടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

തട്ടിപ്പിൽ ഉൾപ്പെട്ട മലയാളികളായ സയ്യിദ് മുഹമ്മദിനും ടി.ജി. വർഗീസിനും പ്രതിഫലമായി 2.7 കോടി രൂപ ലഭിച്ചു. 718 കോടിരൂപയാണ് ഇരുവരുടെയും അക്കൗണ്ടുകൾ വഴി ഒഴുകിയത്. ഈ പണം ഉപയോഗിച്ച് പ്രതികൾ മൈസൂരുവിൽ റിസോർട്ട് വാങ്ങി. പ്രതികൾ ചൈനയിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.‌

ജനുവരിയിൽ ഇതേ കേസിൽ ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റൊ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവർ ഇഡിയുടെ പിടിയിലായിരുന്നു. പിന്നാലെയാണ് സയ്യിദ് മുഹമ്മദും ടി. ജി. വർഗീസും അറസ്റ്റിലായത്. കൂടുതൽ ചോദ്യംചെയ്യുന്നതിനായി പ്രതികളെ നാല് ദിവസത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ

ഇന്ത്യക്ക് എണ്ണ ആവശ്യമില്ല, റഷ്യയിൽനിന്നു വാങ്ങുന്നത് മറിച്ചു വിൽക്കാൻ: യുഎസ്

"പോസ്റ്റുകളും കമന്‍റുകളും ഡിലീറ്റ് ചെയ്യരുത്"; ഭീകരമായ സൈബർ ആക്രമണമെന്ന് ഹണി ഭാസ്കരൻ, പരാതി നൽകി

ഒരാൾക്ക് കൂടി അമീബിക് മ‌സ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; അസുഖ ബാധിതരുടെ എണ്ണം അഞ്ചായി

അഞ്ചരക്കോടി വിസകൾ യുഎസ് പുനപ്പരിശോധിക്കും