ചിത്രപ്രിയ
എറണാകുളം: മലയാറ്റൂർ മുണ്ടമറ്റം സ്വദേശി ചിത്രപ്രിയയുടെ കൊലപാതകത്തിൽ പ്രതിയായ അലനിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്രപ്രിയയെ കൊലപ്പെടുത്താൻ അലൻ മുൻപും ശ്രമിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.
കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടതായും കാലടി പുഴയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെന്നും അലൻ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തി.
പൊലീസ് പ്രതിയെ ഞായറാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബെംഗളൂരുവിൽ ഏവിയേഷൻ വിദ‍്യാർഥിനിയായിരുന്ന ചിത്രപ്രിയയെ ഡിസംബർ ഒമ്പതിനാണ് ദുരൂഹ സാഹര‍്യത്തിൽ മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപമുള്ള സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് പെൺകുട്ടിയുടെ ആൺസുഹൃത്തായ അലനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചിത്രപ്രിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കാര‍്യം അലൻ സമ്മതിക്കുകയുമായിരുന്നു. ചിത്രപ്രിയയയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.
ചിത്രപ്രിയയുടെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തലയില്‍ ഒന്നില്‍ കൂടുതല്‍ അടിയേറ്റതിന്‍റെ മുറിവുകളുണ്ട്. പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.