'കഞ്ചാവ് മിഠായി' വിൽപ്പനയ്ക്കിടെ കോളെജ് വിദ്യാര്‍ഥികള്‍ പിടിയില്‍

 
Crime

'കഞ്ചാവ് മിഠായി' വിൽപ്പനയ്ക്കിടെ കോളെജ് വിദ്യാര്‍ഥികള്‍ പിടിയില്‍

ഓൺലൈന്‍ വഴിയാണ് കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്ന് വിദ്യർഥികൾ

വയനാട്: ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി വിൽക്കുന്നതിനിടെ കോളെജ് വിദ്യാര്‍ഥികള്‍ പിടിയില്‍. ഓൺലൈന്‍ വഴിയാണ് വിദ്യർഥികൾ കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്നും കഴിഞ്ഞ 3 മാസമായി ഈ മിഠായി മറ്റ് കുട്ടികൾക്കിടയിൽ വില്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിദ്യാർഥിക്കെതിരേ കേസെടുത്തു.

സംശയാസ്പദമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കൂടി നില്‍ക്കുന്നതു കണ്ട് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി കണ്ടെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് പിടിയിലായ വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കിയത്.

ഈ മിഠായികൾ ഒന്നിന് 30 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായ വിദ്യാര്‍ഥികള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്റ്റ് അനുസരിച്ച് കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം