Crime

കോളെജില്‍ സംഘര്‍ഷം; വിദ്യാര്‍ഥിക്ക് കുത്തേറ്റു

ചാലിശേരി സ്വദേശിയ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സംഘർഷത്തിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് നിഹാലിനെ കുത്തുകയായിരുന്നു

MV Desk

മലപ്പുറം: വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വളയംകുളം അസ്സബാഹ് കോളജിലാണ് സംഘര്‍ഷമുണ്ടായത്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പൊന്നാനി സ്വദേശി നിഹാലിനാണ് (20) കൈക്ക് കുത്തേറ്റത്.

ചാലിശേരി സ്വദേശിയ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സംഘർഷത്തിനിടെ കയ്യിൽ കരുതിയ കത്തിയെടുത്ത് നിഹാലിനെ കുത്തുകയായിരുന്നു. ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിഹാലിൻ്റെ കൈയ്യില്‍ പത്തോളം തുന്നലുകള്‍ ഉണ്ട്.

ഏതാനും മാസം മുമ്പ് റാഗിങ്ങിൻ്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ