മുഹമ്മദ് അബദുൽ ജമാൽ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റം പഞ്ചായത്ത് ഭരണസമിതി അംഗവുമായ മുഹമ്മദ് അബദുൽ ജമാലാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
തിങ്കളാഴ്ചയായിരുന്നു യുവതി പരാതി നൽകിയത്. തുടർന്ന് തേഞ്ഞിപാലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ലഹരി മാഫിയക്കെതിരേ നിലപാടെടുത്തതിന്‍റെ പേരിലാണ് ജമാലിനെ കേസിൽ കുരുക്കിയതെന്നും ഇതിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് പറഞ്ഞു.