ആനന്ദ് നായിഡു, പരുക്കേറ്റ കുട്ടികൾ

 
Crime

കോൺഗ്രസ് നേതാവിന്‍റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തു; പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ക്രൂരമർദനം

അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു

Aswin AM

ബെംഗളൂരു: കോൺഗ്രസ് നേതാവിന്‍റെ വഴിവിട്ട ബന്ധം ചോദ‍്യം ചെയ്തതിന് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മർദനം. ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവാണ് കുട്ടികളെ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചത്. സംഭവത്തിൽ അന്നപൂർണേശ്വരി പൊലീസ് സ്റ്റേഷൻ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

രാഘവേന്ദ്ര എന്നയാൾ നൽകിയ പരാതി പ്രകാരം ആനന്ദ് നായിഡുവിന് ഇയാളുടെ ഭാര‍്യയുമായി വഴിവിട്ട ബന്ധമുണ്ടെന്നാണ് ആരോപണം. ഇത് ചോദ‍്യം ചെയ്തതിന് പരാതിക്കാരന്‍റെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആനന്ദ് നായിഡു ആക്രമിക്കുകയായിരുന്നു. കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

യുഎസ് - ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവയ്ക്കും

കെഎസ്ആർടിസിക്ക് ബസ് വാങ്ങിയതിൽ കോടികളുടെ ക്രമക്കേട്?

ചേരികൾ ഒഴിപ്പിക്കുന്നു; ധാരാവിയുടെ മുഖം മാറും

റഷ്യൻ എണ്ണ: യുഎസിന്‍റെയും യൂറോപ്പിന്‍റെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി ജയശങ്കർ

ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് പ്രത്യേക നയം