എൽദോസ്

 
Crime

ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച കേസ്; പ്രതി പിടിയിൽ

പ്രതി മറ്റൊരാളെ മർദിക്കുന്നത് പരാതിക്കാരൻ തടയുകയും മൊബൈലിൽ പകർത്തുകയും ചെയ്തതാണ് പ്രതികാരത്തിന് കാരണം

Local Desk

കോതമംഗലം: ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസിനെയാണ്(48) കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരുക്കേറ്റത്. പ്രതി മറ്റൊരാളെ മർദിക്കുന്നത് പരാതിക്കാരൻ തടയുകയും മൊബൈലിൽ പകർത്തുകയും ചെയ്തു.

ഇതിന്‍റെ വൈരാഗ്യത്തിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു.

ഇൻസ്പെക്ടർ എ.ഷൈൻ കുമാർ എസ് ഐമാരായ കെ.കെ രാജേഷ്, പി.എ സിബി, എഎസ്ഐമാരായ കെ.പി. സജി, ഷിനോജ്, ടി.പി. ജോളി,ബേസിൽ ജോസഫ്, സി പി ഒ മാരായ എ.ജെ. ജിസ്മോൻ, പി.കെ. ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരന്നത്.

വിസ്മയിപ്പിക്കുമോ? യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും

ആലുവയില്‍ പ്രീ സ്‌കൂളിന്‍റെ ഗേറ്റിലൂടെ ഓടിയിറങ്ങിയ കുട്ടിയെ രക്ഷിച്ച് ലോറി ഡ്രൈവര്‍

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ