ദിലീപ്.
ദിലീപ്. File
Crime

മെമ്മറി കാർഡ് വിവാദത്തിൽ ദിലീപിനു തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ ദിലീപിന് കോടതിയിൽ തിരിച്ചടി. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബ‌ഞ്ച് നടപടി.

മൊഴിപ്പകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്. എന്നാൽ തീർപ്പാക്കിയ ഒരു ഹർജിയിൽ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമപരമല്ലെന്നായിരുന്നു ദീലീപിന്‍റെ വാദം.

വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപിന്‍റെ അപ്പീൽ. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദിലീപ് കോടതിയിൽ വാദിച്ചു.

അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത കോടതിയിൽ മറുപടി നൽകി.

വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം: യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു

കമ്പത്ത് കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ; മരിച്ചത് കോട്ടയം സ്വദേശികൾ

കൈവിരൽ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൾ കോളെജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്

സ്വര്‍ണവില വന്‍ വര്‍ധന; പവന് ഒറ്റയടിക്ക് കൂടിയത് 560 രൂപ

സൈനികർക്കെതിരായ വിവാദ പരാമർശം; രാഹുലിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി