മെൽവിൻ വിന്‍സന്‍റ്

 
Crime

മോഡലായ യുവതിയുടെ പേരിൽ അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ട്; പ്രതി അറസ്റ്റിൽ

തൃശൂർ സ്വദേശി മെൽവിൻ വിന്‍സന്‍റിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: പരസ‍്യ മോഡലായ യുവതിയുടെ ഫോട്ടൊ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃശൂർ സ്വദേശി മെൽവിൻ വിന്‍സന്‍റിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇത്തരത്തിൽ നിർമിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് യുവതിയുടെ ബന്ധുക്കൾക്ക് ഇയാൾ അശ്ലീല മെസ്സേജുകൾ അയച്ചിരുന്നു.

തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉപയോഗിച്ച് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വടകര ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നേപ്പാളിൽ 'ജെൻ സി' പ്രതിഷേധങ്ങൾ തുടരുന്നു; യുപിയിൽ അതീവ ജാഗ്രത

81,000 വും പിന്നിട്ട് കുതിപ്പ് തുടർന്ന് സ്വർണം; നിരക്കറിയാം

കാന്താര 2 ന് കേരളത്തിൽ വിലക്ക്

രാഹുലിനെതിരേ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

പോരൊഴിയാതെ കോൺഗ്രസ്