Crime

അധ്യാപകർ അപമാനിച്ചതിൽ മനംനൊന്ത് ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തു

ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിയാണ് ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചത്

MV Desk

ജയ്പുർ: രാജസ്ഥാനിലെ കോത്പുരിലിയിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിയാണ് ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചത്.

ജാതീയ അധിക്ഷേപത്തെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. രണ്ട് അധ്യാപകർ നിരന്തരം അപമാനിക്കുന്നതായും പ്രിൻസിപ്പലോ വൈസ് പ്രിൻസിപ്പലോ ഇവർക്കെതിരെ ന‌‌ടപ‌ടിയെ‌‌‌‌ടുക്കാൻ തയാറായില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. സ്കൂളിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് പ്രതിഷേധത്തിൽ നിന്ന് നാട്ടുകാരും ബന്ധുക്കളും പിന്മാറിയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ