Crime

രാജസ്ഥാനിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പച്ചപദ്ര പൊലീസ് അറിയിച്ചു.

MV Desk

ജയ്പൂർ: രാജസ്ഥാനിൽ ദളിത് (dalit) യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. രാജസ്ഥാനിലെ (rajasthan) ബാർമർ എന്ന ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പച്ചപദ്ര പൊലീസ് അറിയിച്ചു.

പെൺകുട്ടിക്ക് 40 ശതമാനത്തിലധികം (burn) പൊള്ളലേറ്റിരുന്നു. എന്നാൽ ബലാത്സംഗത്തിനിരയായ യുവതിയെ പൊള്ളൽ യൂണിറ്റില്ലാത്ത ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. തുടർന്ന് യുവതി ചികിത്സ കിട്ടാതെ മരിച്ചതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് സെഖാവത്ത് ശനിയാഴ്ച അറിയിച്ചു. സംഭവത്തിൽ യുവതിയുടെ അയൽവാസിയായ ഷക്കൂർ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

യുവതിയെ ഇയാൾ പീഡിപ്പിച്ച (raped) ശേഷം രാസദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമവും ദലിത് പീഢന നിരോധന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ