Drugs Worth Rs 600 Crore, 14 Pakistanis Caught Indian Coast Guard
Crime

600 കോടിയുടെ ലഹരിമരുന്ന് പിടിച്ചു; 14 പാക്കിസ്ഥാനികൾ അറസ്റ്റിൽ

കടൽ മാർഗം 86 കിലോഗ്രാം ലഹരിമരുന്ന് കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ആന്‍റി ടെററിസം സ്ക്വാഡും ചേർന്ന് തകർത്തത്

പോർബന്ദർ: കടൽമാർഗം 86 കിലോഗ്രാം ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പാക്കിസ്ഥാനി ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ഇതിലുണ്ടായിരുന്ന 14 പാക് പൗരൻമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്താരാഷ്‌ട്ര മയക്കുമരുന്ന് വിപണിയിൽ 600 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂ‌ടിയിരിക്കുന്നത്. കോസ്റ്റ് ഗാർഡും ആന്‍റി ടെററിസം സ്ക്വാഡും ചേർന്നാണ് ലഹരി വേട്ട നടത്തിയത്.

പിടികൂടിയ പാക് ബോട്ടും പാക് പൗരൻമാരെയും കൂടുതൽ അന്വേഷണത്തിനായി പോർബന്ദറിലാണ് എത്തിച്ചിരിക്കുന്നത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു